വനിതാ ദിനാചരണം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

Spread the love

തൃപ്രയാർ: ലോക വനിതാദിനത്തോട് അനുബന്ധിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ” പെണ്ണൊരുക്കം” വാരാചരണ പരിപാടികളുടെ വിളംബര ജാഥ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

സിഡിഎസ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങി 400 ഓളം പ്രവർത്തകരാണ് വിളംബര ജാഥയിൽ പങ്കെടുത്തത്.

പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ജാഥ കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം കമറുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ സിഡിഎസ് ചെയർപേഴ്‌സൻ അജിത ബാബു സ്വാഗതവും സിഡിഎസ് കമ്മിറ്റി അംഗം റീന സന്തോഷ് നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റ് സി സി സന്ദീപ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ വിമല സുഗുണൻ,വാർഡ് മെമ്പർമാർ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ,അയൽക്കൂട്ട പ്രതിനിധികൾ,അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page