
തൃശൂർ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
ചേർപ്പ് സ്വദേശി സതീഷ് എന്ന് വിളിക്കുന്ന റഫീഖ് ആണ് പിടിയിലായത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ മോഷണ രീതി.
നിലമേൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് റഫീഖിനെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരത്തെ ലോഡ്ജിൽ എത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.