
തൃശൂർ: മോഡൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കിഴക്കുംപാട്ടുകര തേർ മഠം വീട്ടിൽ അഡ്വ:ഷോബി ടി.വർഗീസിൻ്റെ മകനുമായ നൈദിക് ഷോബിയെയാണ് പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാവിലെയാണ് സംഭവം.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രവേശനം വിലക്കിയ സ്കൂളിൻ്റെ പുറക് വശത്തെ ഗേറ്റിലൂടെ വിദ്യാലയത്തിലേക്ക് പ്രവേശിക്കവെ കമ്പിയാണെന്ന് കരുതി നൈദിക് ചവിട്ടിയത് പാമ്പിനെയായിരുന്നു.
പാമ്പ് ആണെന്ന് അറിഞ്ഞതോടെ കാൽ കുടഞ്ഞതോടെ സമീപം കിടന്നിരുന്ന കമ്പിയിൽ കൊണ്ട് കാൽ മുറിഞ്ഞതാണ് പാമ്പ് കടിയേറ്റതാണോ എന്ന സംശയത്തിന് ഇടയാക്കിയത്.
തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ 24മണിക്കൂർ നിരീക്ഷണത്തിന് പ്രവേശിപ്പിച്ചു. നിലവിൽ പാമ്പ് കടിയേററിട്ടില്ല എന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതരും.