മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിന് ആധുനിക സ്കാനിംഗ് മെഷീൻ; 6.9 കോടി രൂപയുടെ അനുമതി.

Spread the love

തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിൽ ആർ എസ് ബി വൈ ഫണ്ട് പ്രയോജനപ്പെടുത്തി 1.5 ടെസ്ല ശേഷിയുള്ള ആധുനിക എം ആർ ഐ സ്കാനിങ് മെഷീൻ വാങ്ങുന്നതിനായി 6.9 കോടി രൂപയുടെ അനുമതി.

നിലവിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനും ചെസ്റ്റ് ഹോസ്പിറ്റലിനും സ്വന്തമായി സ്കാനിങ് മെഷീനുകളില്ല. എച്ച് എൽ എൽ നിയന്ത്രണത്തിലുള്ള സ്കാനിങ് മെഷീനാണ് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നത്.

ഇതിൻ്റെ ഉയർന്ന നിരക്കും സാങ്കേതിക പ്രശ്നങ്ങളും മൂലം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഹോസ്പിറ്റലിൻ്റെ തന്നെ അധീനതയിൽ ഒരു എം ആർ ഐ സ്കാനിങ് മെഷീൻ വേണമെന്നുള്ളത് ദീർഘനാളത്തെ ആവശ്യമായിരുന്നു.

ഇത് പരിഗണിച്ചുകൊണ്ട് 2021 ആഗസ്റ്റ് 5ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, മെഡിക്കൽ കോളേജിൻ്റെ സമഗ്ര വികസനം ആവശ്യപ്പെട്ടു കൊണ്ട് നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിൽ ഹോസ്പിറ്റലിന് സ്വന്തമായി എം ആർ ഐ സ്കാനിങ് മെഷീൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് എം എൽ യുടെ സാന്നിധ്യത്തിൽ ചേർന്ന ചെസ്റ്റ് ഹോസ്പിറ്റൽ എച്ച് ഡി എസ് യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ആർ എസ് ബി വൈ ഫണ്ടുപയോഗിച്ച് എം ആർ ഐ സ്കാനിങ് മെഷീൻ വാങ്ങാൻ അനുമതിയ്ക്കായി സർക്കാരിലേക്ക് അയക്കാനും എം എൽ എ യുടെ നിർദ്ദേശ പ്രകാരം തീരുമാനമെടുത്തു.

സ്കാനിങ് മെഷീൻ വാങ്ങുന്നതിനായി 6 കോടിയലധികം തുക ആവശ്യമുള്ളതിൽ ഇത്രയും തുക ആർ എസ് ബി വൈ ഫണ്ടിൽ നിന്നും നീക്കി വെക്കുന്നതിന് സർക്കാരിൻ്റെ അനുമതി വേണം.

ഇതിനായി സർക്കാരിനെ സമീപിക്കുകയും തുടർന്ന് നടത്തിയ ഇടപെടലുകളാണ് അനുമതി നേടിയെടുക്കുന്നതിന് സഹായകമായത്.

1.5 ടെസ്ല ശേഷിയുള്ള ആധുനിക എം ആർ ഐ സ്കാനിങ് മെഷീനാണ് ചെസ്റ്റ് ഹോസ്പിറ്റൽ എച്ച് ഡി എസ്സിൻ്റെ നിയന്ത്രണത്തിൽ ലഭ്യമാകാൻ പോകുന്നത്.

ഇത് മെഡിക്കൽ കോളേജിനെ സമീപിക്കുന്ന രോഗികൾക്ക് വലിയ തോതിൽ ഉപകാരപ്രദമാകും. വിപ്രോ ജി.ഇ. ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ആണ് സ്കാനിങ് മെഷീൻ എത്തിക്കുക.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page