ദേശീയപാതയില്‍ രണ്ടേക്കാല്‍ കോടിയുടെ ഹഷിഷ് ഓയില്‍ പിടികൂടി. മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

Spread the love

തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ രണ്ടേക്കാല്‍ കോടിയുടെ ഹഷിഷ് ഓയില്‍ പിടികൂടി. മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പണംമുടക്കിയത് കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി.

പതിനൊന്നു കിലോ ഹഷിഷ് ഓയിലാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. 1100 കിലോ കഞ്ചാവ് വാറ്റിയുണ്ടാക്കിയതാണ് ഇത്. ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് വില.

കേരളത്തില്‍ ചില്ലറയായി വില്‍ക്കുമ്പോള്‍ രണ്ടു കോടി ഇരുപത്തിയെട്ടു ലക്ഷം രൂപ വരും. കഞ്ചാവ് ഓയില്‍ കടത്തുന്ന വാഹനങ്ങള്‍ സംബന്ധിച്ച് തൃശൂര്‍ റൂറല്‍ എസ്.പി.ഐശ്വര്യ ഡോഗ്രേയ്ക്കു കിട്ടിയ രഹസ്യവിവരമായിരുന്നു വഴിത്തിരിവായത്.

അര്‍ധരാത്രി മുതല്‍ ദേശീയപാതയില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷും കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും അടങ്ങുന്ന സംഘം ലഹരിക്കടത്ത് വണ്ടി തടഞ്ഞ് പരിശോധിച്ചു.

പിടിക്കപ്പെടുമെന്നായപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കി. പക്ഷേ, പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

തൃശൂര്‍ പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപും നിഷാനും പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച രണ്ടു കാറുകളും പൊലീസ് പിടികൂടി.

കഞ്ചാവ് വാങ്ങാന്‍ മുപ്പത്തിയെട്ടു ലക്ഷം രൂപ മുടക്കിയ കൊച്ചിക്കാരനെ പൊലീസ് തിരയുകയാണ്. പണക്കൈമാറ്റം നടത്തിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കിട്ടി. കൊച്ചിയിലെ ലഹരി പാര്‍ട്ടികളില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവ് ഓയിലാണ് വഴിമധ്യേ പിടിക്കപ്പെട്ടത്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

Leave a Reply

You cannot copy content of this page