ടേക്ക് എ ബ്രേക്ക്‌; മറ്റത്തൂർ പഞ്ചായത്തിൽ രണ്ടാമത്തെ വഴിയിടവും ആരംഭിച്ചു.

Spread the love

മറ്റത്തൂർ: പഞ്ചായത്തിലെ ഒന്നാം വാർഡായ ചെമ്പുചിറയിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക്‌ യൂണിറ്റ് വഴിയിടത്തിന്റെ ഉദ്ഘാടനം
കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്ത് നിർവഹിച്ചു.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്.
മറ്റത്തൂർ പഞ്ചായത്തിലെ രണ്ടാമത്തെ വഴിയിടമാണിത്.

14.25 ച.മീ. വിസ്തൃതിയുള്ള 4 ടോയ്ലറ്റും 7.31ച.മീ. വിസ്തൃതിയുള്ള 2 ടോയ്ലറ്റുമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ ക്ലോസറ്റും യൂറോപ്പ്യൻ ക്ലോസറ്റും സജ്ജീകരിച്ചിട്ടുണ്ട്.

കുളത്തിനു സമീപമുള്ള ടോയ്ലറ്റു ബ്ലോക്കിൽ നീന്തൽ പരിശീലനത്തിനു വരുന്ന കുട്ടികൾക്കായി വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മറ്റത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില് ഉൾപ്പെടുത്തി 10,50,000/ രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പാതയോരങ്ങളിലെ പൊതുശൗചാലയ പ്രശ്നം വഴിയിടത്തിലൂടെ പരിഹരിക്കപ്പെടുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അശ്വതി വിബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത്‌ അംഗം വി എസ് പ്രിൻസ് മുഖ്യാതിഥിയായി.


കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി കെ അസൈൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി ഉണ്ണികൃഷ്ണൻ,
വാർഡ് മെമ്പർ സീബ ശ്രീധരൻ,
വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page