ഷോളയാർ കാടുകളിലേക്ക് ഷൈലജ അയ്യപ്പനെ തേടിയെത്തിയത് ഒരു വലിയ അംഗീകാരം.

Spread the love

തൃശൂർ: വനിതാദിനത്തിൽ ഷോളയാർ കാടുകളിലേക്ക് ഷൈലജ അയ്യപ്പനെ തേടിയെത്തിയത് ഒരു വലിയ അംഗീകാരമാണ്.

വ്യത്യസ്തമായ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ തേടിയെത്തുന്ന കേന്ദ്ര നൈപുണ്യ
വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരമാണ് ഷൈലജയെ തേടിയെത്തിയത്.

അതിരപ്പിള്ളി പഞ്ചായത്തിലെ ഷോളയാർ ഗിരിജൻ കോളനിയിലെ ഒരു സാധാരണ വനിതയായ ശൈലജയെ വ്യത്യസ്തയാക്കിയതും ചെയ്ത തൊഴിലാണ്.

ഷോളയാർ കാട്ടിൽ പ്ലംബിങ്ങ് പ്രവൃത്തികൾ ചെയ്ത് ഉപജീവനം നയിക്കുന്നതിനായിരുന്നു അംഗീകാരം. കേന്ദ്ര സ്‌കിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജന ശിക്ഷൺ സംസ്ഥാൻ നടത്തുന്ന പ്ലംബിങ്ങ് കോഴ്‌സിന്റെ ഗുണഭോക്താവാണ് ഷൈലജ അയ്യപ്പൻ.

ഭർത്താവ് ഉപേക്ഷിച്ചു പോയ ഷൈലജ കൂലിപ്പണി ചെയ്താണ് നാല് പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ പുലർത്തിയിരുന്നത്.

ഇതിനിടയിലാണ് സമൂഹത്തിൽ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി നടത്തുന്ന കോഴ്സുകളുമായി ജെ എസ് എസ് ഷോളയാറിലെത്തുന്നത്.

ജീവിതപ്രാരാബ്ധം മൂലം കഷ്ടപ്പെടുന്ന
ഷൈലജയ്ക്ക് ജെഎസ്എസ് ഒരു വഴികാട്ടിയായി. വനസംരക്ഷണസമിതിയുടെ കമ്മ്യൂണിറ്റി ഹാളിൽ ഷൈലജയുൾപ്പെടെയുള്ള 20 പേരടങ്ങുന്ന സംഘത്തിന് റിസോഴ്‌സ് പേഴ്‌സൺ ലിജോയുടെ നേതൃത്വത്തിൽ പ്ലംബിങ്ങ് പ്രവർത്തികളിൽ പരിശീലനം നൽകി.

മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിൽ ഷൈലജ ഷോളയാറിലെ വീടുകളിലെ അറിയപ്പെടുന്ന പ്ലംബറായി. പ്രതിമാസം 5000 രൂപയാണ് പ്ലംബിങ്ങ് ജോലിയിൽ നിന്ന് നേടുന്നത്. മക്കളിൽ ഒരാളെ കല്യാണം കഴിച്ചയക്കാനും മറ്റു കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ഇതുവഴി സാധിച്ചുവെന്ന് ഷൈലജ പറയുന്നു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർന്നു വരാൻ സാധിക്കാത്തതും ആളുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് വ്യത്യസ്തമായ മേഖലകളിൽ തൊഴിൽ പരിശീലനം നൽകുക എന്നതാണ് ജൻശിക്ഷൺ സംസ്ഥാന്റെ ലക്ഷ്യമെന്ന് തൃശൂർ ജെഎസ്എസ് ഡയറക്ടർ സുധ സോളമൻ പറഞ്ഞു.

കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ഷൈലജയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജെ എസ് എസ് ഡയറക്ടർ സുധ സോളമൻ, ചെയർപേഴ്‌സൺ സുനിത പ്രമോദ്, റിസോഴ്‌സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page