
തൃശൂർ: കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ അസി. പ്രഫസർ എസ്. സുനിൽകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് വിദ്യാർഥി പൊലീസിന് നൽകിയ പരാതി.
ഈ മാസം ഒന്നിന് കണ്ണൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്ന ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ സുനിൽ കുമാറിനെ യൂനിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു.