ഏപ്രിൽ ഒന്ന് മുതൽ പാരസെറ്റമോൾ അടക്കം എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഉയരുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി. മിക്ക സാധാരണ രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ ദേശീയ പട്ടികയിൽ ഷെഡ്യൂൾ ചെയ്ത ഏകദേശം 800 മരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 10.7 ശതമാനം വർദ്ധിക്കും.
പനി, അലർജി, ഹൃദ്രോഗം, വിളർച്ച, ത്വക്ക് രോഗം എന്നിവയ്ക്ക് ഉപയോഗിച്ചു വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം മരുന്നുകൾ വില വർധിക്കുന്ന മരുന്നുകളിൽ ഉൾപ്പെടും.
2013ൽ പുറപ്പെടുവിച്ച ഡ്രഗ്സ് വില നിയന്ത്രണ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം നടത്തേണ്ട തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി നോട്ടീസിൽ പറയുന്നു.