
പൊയ്യ പഞ്ചായത്തിലെ 2019 ലെ മഴക്കെടുതിയില്‍ ഇടിഞ്ഞുതാഴ്ന്ന താഴ്വാരം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പട്ടികജാതി/ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.
അധികാരവും സമ്പത്തും വികേന്ദ്രീകരിച്ചത് കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സിഎംഎല്‍ആര്‍ആര്‍പി ഫണ്ടില്‍ നിന്ന് അനുവദിച്ച 2.80 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണം.
അഡ്വ.വി ആര് സുനില്‍കുമാര്‍ എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, വൈസ് പ്രസിഡന്റ് ടി കെ കുട്ടന്, പഞ്ചായത്ത് സെക്രട്ടറി കെ സി അനിത എന്നിവര്‍ പ്രസംഗിച്ചു.