
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ ടോൾ പിരിവിന് തുടക്കമായി. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിയോടുകൂടിയാണ് പിരിവ് ആരംഭിച്ചത്.
പ്രദേശവാസികളുടെ പ്രശ്നം പരിഹരിക്കുന്നതുവരെ വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവരെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇവിടെയുള്ളവർ പഞ്ചായത്തിൻ്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ടോൾ നൽകേണ്ടതില്ല.
ഇതിനിടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. എഐവൈഎഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ ആണ് സംഘർഷം ഉണ്ടായത്.
സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്ക് സൗജന്യ യാത്ര നല്‍കാമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ഈ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
രാത്രി 12 മണിക്ക് ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ അല്‍പ്പസമയം സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് ലാത്തി വീശിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി.