
ഒരുമനയൂർ: പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സി.ഷാഹിബാൻ ഉത്ഘാടനം നിർവഹിച്ചു.
കവല കായൽക്കടവ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ ഒരുമ ഒരുമനയൂരിന്റെ പ്രവർത്തകരുടെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഒരുമ ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.സി. കമറുദ്ധീൻ, പ്രസിഡന്റ് ശംസുദ്ധീൻ വലിയകത്ത്, ഒരുമ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസദിഖ്, സുബൈദ റഷീദ്, ജോഷി, അലി വി.പി തുടങ്ങിയവർ നേതൃത്വം നൽകി.