
മലപ്പുറം : നാളെ മഞ്ചേരിയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.അജ്ഞാത സംഘത്തിന്റെ വേട്ടറ്റ് നഗരസഭ അംഗം മരിച്ചതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വ്യാഴം രാവിലെ 6 മുതൽ ഖബറടക്കം കഴിയുന്നത് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു.
പാലക്കാട് ഒരു മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീൽ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്.
ലീഗ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിന് ഇന്നലെ അർധരാത്രിയാണ് പയ്യനാട് വെച്ച് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജലീൽ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നഗരസഭാംഗത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭാ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലഹരി ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് മുസ്ലിംലീഗ് നേതാവ് എം ഉമ്മർ ആരോപിച്ചു.