
പൊള്ളുന്ന വേനൽ ചൂടിനെ തുരത്താൻ ഒരൽപ്പം തണുപ്പിച്ച നറുനീണ്ടി സർബത്ത് ആയാലോ? ആഹാ എന്തൊരാശ്വാസമായിരിക്കും അല്ലേ… ഇനി സര്‍ബത്തിനായി മാര്‍ക്കറ്റിലൊന്നും പോകേണ്ട. വീട്ടിൽ തന്നെ നമ്മുക്ക് അങ്ങ് ഉണ്ടാക്കിയെടുത്താലോ? അതിനായി….
നറുനീണ്ടി/ നന്നാറി- 50 ഗ്രാം
കസ്കസ് -50 ഗ്രാം
പഞ്ചസാര -ഒരു കിലോ
വെള്ളം -ഒന്നര ലിറ്റര്‍
പാകം ചെയ്യുന്ന വിധം
സിറപ്പ് തയ്യാറാക്കാം
നറുനീണ്ടി വൃത്തിയാക്കിയ ശേഷം വെയിലത്ത് വെച്ച് ഉണക്കുക. ഉണങ്ങിയ വേര് നല്ലപോലെ ചതച്ചെടുക്കുക. ഇതിനിടെ ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ നറുനീണ്ടിയും നാലു ടേബിള്‍ സ്പൂണ്‍ പഞ്ചസാര മാറ്റിവെച്ച ശേഷമുള്ളതും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കികൊണ്ടിരിക്കുക. നന്നായി തിളച്ചുവന്നാല്‍ തീ ചെറുതാക്കുക.
മറ്റൊരു അടുപ്പില്‍ ചുവടുകട്ടിയുള്ള പാത്രം വെച്ചശേഷം നാലു ടീസ്പൂണ്‍ പഞ്ചസാര ഉരുക്കുക. ഇത് ഗോള്‍ഡണ്‍ നിറമാകുമ്ബോള്‍ തിളച്ചുകൊണ്ടിരിക്കുന്ന പാനിയം കുറേശ്ശേയായി സാവധാനം ഈ പാത്രത്തിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുക. അതിനിടെ ഇളക്കുകയും ചെയ്യുക. ഈ ലായനി തിളച്ച് ഒരു ലിറ്ററാകുന്നത് വരെ തിളപ്പിക്കുക. എണ്ണയ്ക്കുള്ള കട്ടി വന്നുകഴിഞ്ഞാല്‍ തീ ഓഫാക്കം. തണുത്ത ശേഷം ഒരു കോട്ടണ്‍ തുണിയില്‍ അരിച്ച് കുപ്പിയില്‍ സൂക്ഷിക്കാം.
സര്‍ബത്ത് തയ്യാറാക്കാം
ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച് തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്കസും (അരമണിക്കൂർ കുതിർത്തു വെച്ചത് ) ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.