മുസിരിസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു; സിനിമാ താരം സുരഭി ലക്ഷ്മി ഉൽഘാടനം നിർവ്വഹിച്ചു.

Spread the love

കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃക പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുസിരിസ് തിയേറ്റർ ഫെസ്റ്റിന് തിരി തെളിഞ്ഞു.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി തിരിതെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഗസൽതാരങ്ങളായ റാസയും ബീഗവും ചേർന്ന് ഗസൽ രാവും അവതരിപ്പിച്ചു.

സംഗീത നാടക അക്കാദമിയുടെ. 10 അമച്വർ നാടകോത്സവങ്ങളിൽ ഒന്നിനാണ് കൊടുങ്ങല്ലൂരിൽ അരങ്ങുണർന്നത്. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്കായി 50 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരള സംഗീത നാടക അക്കാദമി നാടകോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.

മാർച്ച് 16 വരെ പൊലീസ് മൈതാനിയിലും പുല്ലൂറ്റ് മുസിരിസ് കണ്‍വന്‍ഷന്‍ സെന്ററിലുമായാണ് നാടകങ്ങൾ അരങ്ങേറുക.

നാടകചര്‍ച്ചകള്‍, സെമിനാറുകള്‍, നാടക പ്രവര്‍ത്തകര്‍ക്ക് ആദരവ്, നാടകഗാനങ്ങളുടെ അവതരണങ്ങള്‍ ആദ്യകാല നാടകങ്ങളുടെ യുട്യൂബ് റിലീസിങ്, നൃത്ത-സംഗീത നിശ, സോളോ നാടകാവതരണങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

16 ന് വൈകിട്ട്‌ നാലിന് നടക്കുന്ന ഫെസ്റ്റിവൽ സമാപന സമ്മേളനം സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം വി ടി മുരളി ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.

പ്രദേശത്തെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ സംവിധായകൻ കമല്‍ ആദരിക്കും. നാടക പ്രവര്‍ത്തകന്‍ വേണു പൂതോട്ടിന്റെ ഗാനങ്ങളുടെ യൂട്യൂബ് റിലീസിങ് നടന്‍ ശിവജി ഗുരുവായൂര്‍ നിര്‍വഹിക്കും. രാത്രി ഏഴിന് വള്ളുവനാടന്‍ ഫോക്‌ അക്കാദമി (കൂറ്റനാട്) യുടെ പുനര്‍ജനി നാടന്‍പ്പാട്ടും കലാവിഷ്‌കാരവും നടക്കും.

ആരംഭ സമ്മേളനത്തിൽ സംഗീത നാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ മുഖ്യാതിഥിയായി.

അക്കാദമി നിർവ്വാഹക സമിതിയംഗം അഡ്വ വി ഡി പ്രേം പ്രസാദ്, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, ബ്ലോക്ക് പ്രസിഡണ്ട് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജൻ, എം എസ്മോഹനൻ, നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ എന്നിവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page