‘റോഗൻ ജോഷ്’ ; തകർപ്പൻ മട്ടൻ വിഭവം..

Spread the love

ആടിന്റെ കഴുത്തുഭാഗം കഷണങ്ങളാക്കിയത് – ഒരു കിലോ

വെള്ളം – ഒരു ലിറ്റർ

ഇഞ്ചി തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

പച്ചയും കറുപ്പും ഏലയ്ക്ക – ആറ് വീതം

കറുവാപ്പട്ട – ആറു കഷണം, ഒരിഞ്ചു വലുപ്പമുള്ളത്

ഗ്രാമ്പൂ – ആറ്

ഉപ്പ് – പാകത്തിന്

വഴനയില – അഞ്ച്

സവാള ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ

കട്ടത്തൈര് വെള്ളം ചേർത്തു വേവിച്ചു വറ്റിച്ചത് – രണ്ടു കപ്പ്

നെയ്യ് – ഒരു കപ്പ്

കാശ്മീരി മുളകുപൊടി – അരക്കപ്പ്, അഞ്ചു കപ്പ് വെള്ളത്തിൽ കലക്കിയത്

വെള്ളം – ആറു കപ്പ്

മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ

വാളൻപുളി മൂന്നു വലിയ സ്പൂൺ വെള്ളം ചേർത്തു തിളപ്പിച്ച് അരിച്ചെടുത്ത സത്ത് – രണ്ടു ചെറിയ സ്പൂൺ

W3Schools.com

തയ്യാറാക്കുന്ന വിധം:

ഇറച്ചി ഒരു മിനിറ്റ് തിളച്ച വെള്ളത്തിലിട്ട ശേഷം ഊറ്റിയെടുത്തു തണുത്ത വെള്ളത്തിൽ കഴുകുക.

ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം ഒരു പാനിലാക്കി വെള്ളം മുഴുവൻ വലിയും വരെ വറുക്കുക. ഇതിൽ മുളകു കലക്കിയ വെളളം ഒരു കപ്പ് ചേർത്തു നെയ്യ് തെളിയും വരെ ഇളക്കണം. അതിനു ശേഷം വീണ്ടും ഒരു ഗ്ലാസ് മുളകുവെള്ളം ചേർത്തു നെയ്യ് തെളിയും വരെ ഇളക്കുക. ഇങ്ങനെ മുഴുവൻ മുളകുവെള്ളവും ചേർത്ത് ഇറച്ചി തയാറാക്കുക.

മറ്റൊരു പാനിൽ നാലാമത്തെ ചേരുവയും തയാറാക്കിയ ഇറച്ചി മിശ്രിതവും ചേർത്തിളക്കുക.

ചെറ‌ുതീയിൽ വച്ച് ഇറച്ചി മൃദുവാകും വരെ മൂടിവച്ചു വേവിക്കുക. ഇറച്ചി നന്നായി വെന്ത് അൽപം ഗ്രേവിയുള്ള പരുവത്തിൽ വാങ്ങുക.

ചൂടോടെ വിളമ്പാം.

About Post Author

Related Posts

ഈസ്റ്റർ സ്പെഷ്യൽ ; നാടൻ ചിക്കൻ മസാല റോസ്റ്റ്

Spread the love

ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക

നെയ്യ് പത്തിരി..

Spread the love

മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.

ചിക്കൻ മുഗളായ്..

Spread the love

മസാലയില്‍ നിന്നും നെയ് വേറിട്ടു കാണുന്നതു വരെ ഇത് ചൂടാക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ചിക്കന്‍ മൃദുവാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക

വെണ്ടയ്ക്ക കറുമുറു..

Spread the love

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

ചെമ്മീൻ ബിരിയാണി..

Spread the love

ചെമ്മീൻ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തിൽ അരച്ചതു ചേർത്തിളക്കുക.

ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ

Spread the love

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച്‌ തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page