തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളും ഭർത്താവ് ഗൗതം കിച്ലുവും ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്.നടിയിപ്പോള്‍ സിനിമയില്‍നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്.മാത്രമല്ല ഗര്‍ഭകാലത്തെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലും തന്റെ സന്തോഷങ്ങള്‍ കാജല്‍ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ ദുബായില്‍ നിന്നുള്ള വെക്കേഷന് ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മനോഹരമായൊരു കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലൂടെ കാജലും ഭര്‍ത്താവ് ഗൗതം കിച്ലുവും. ‘ഇതാണ് ഞങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഫോട്ടോ ഷെയര്‍ ചെയ്തത്. സന്തോഷത്താല്‍ ചിരിക്കുന്ന കാജല്‍ അഗര്‍വാളിനെയാണ് ഫൊട്ടോയില്‍ കാണാന്‍ കഴിയുക. ഗൗതമിന്റെ കയ്യില്‍ വളര്‍ത്തു നായ മിയയെയും കാണാം. ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.