
തൃശൂർ: വിവിധ ജില്ലകളിൽ നിരവധി കവർച്ച, മോഷണ കേസുകളിൽ പ്രതിയായ തൃശൂർ അണ്ടത്തോട് ചെറായി തൊട്ടുങ്ങൽ ഷജീറിനെ(37)പോലിസ് അറസ്റ്റ് ചെയ്തു.
മോഷണത്തിനായി ആഡംബര വാഹനത്തിൽ വരുന്നതിനിടെ തുറക്കൽ ബൈപാസിൽ നിന്നും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലയിലെ വിവിധയിടങ്ങളിൽ രാത്രി ആൾതാമസമില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് ആഭരണങ്ങളും പണവും മറ്റും കവർന്ന കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2007 മുതൽ ഇയാൾ കളവും കവർച്ചയും നടത്തി വരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ കാലയളവിൽ വാടകക്ക് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തിരുന്നത്.
തൊട്ടടുത്തുള്ള ടൗണിൽ ജോലിക്കായി വന്നതാണെന്ന് നാട്ടുകാരെ വിശ്വസിപ്പിസിപ്പിച്ച് കാറിലും ബൈക്കിലും കറങ്ങി നടന്ന് ആൾ താമസമില്ലാത്ത വീടുകൾ കണ്ടെത്തി അർധരാത്രി കളവ് നടത്തുകയാണ് പതിവ് രീതി.
പ്രതി പട്ടാമ്പിയിലെ ജ്വല്ലറിയിലും വാച്ച്, കാമറ തുടങ്ങിയവ പെരിന്തൽമണ്ണയിലുള്ള ഷോപ്പിലും വിൽപന നടത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇയാളിൽ നിന്നും കാർ, മോട്ടോർ സൈക്കിൾ, 30 പവൻ സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും വാച്ചുകളും, ടാബ് തുടങ്ങിയ കളവു മുതലുകൾ കണ്ടെടുത്തു. സ്വർണാഭരണങ്ങൾ പ്രതി പട്ടാമ്പിയിലെ ജ്വല്ലറിയിലും വാച്ച്, കാമറ തുടങ്ങിയവ പെരിന്തൽമണ്ണയിലുള്ള ഷോപ്പിലും വിൽപന നടത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വടക്കേക്കാട്, പെരുമ്പടപ്പ്, പൊന്നാനി, ചാവക്കാട്, ആലുവ,ഗുരുവായൂർ ക്ഷേത്രം, പെരുമ്പാവൂർ, എറണാകുളം നോർത്ത് തുടങ്ങി യ സ്റ്റേഷനുകളിലായി അമ്പതോളം കളവു കേസുകളിൽ ഇയാൾ പ്രതിയാണ്.