
തൃശൂർ: പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കര ടോൾപ്ലാസ ഇന്ന് അർദ്ധരാത്രി മുതൽ പ്രവർത്തനം ആരംഭിക്കും.
തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിവ് ഏറ്റെടുത്തിരിക്കുന്നത്.
റോഡിനും കുതിരാൻ തുരങ്കത്തിനും പ്രത്യേക തുക നിശ്ചയിച്ചാണ് ടോൾ പിരിക്കാൻ പോകുന്നത്. എന്നാൽ സൗജന്യ പാസ്സ് നൽകുന്നത് പോലുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് ടോൾ പിരിവ് തുടങ്ങാൻ പോകുന്നത്.
ഇത് കാരണം ടോൾ തുടങ്ങിയാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമെന്നാണ് കരുതുന്നത്.