ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍.

Spread the love

ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി.

ബാംഗ്ലൂരുവിൽ ഇവരില്‍നിന്ന് 12 കിലോ ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ബംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23), മടിവാള സ്വദേശി എം.വിക്രം എന്ന വിക്കി (23) എന്നിവരെയാണ് ഹുളിമാവ് പോലിസ് അറസ്റ്റുചെയ്തത്.

നഗരത്തിലെ കോളജില്‍ നിന്നും സിജില്‍ വര്‍ഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ഇവർ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

കുറച്ചുകാലം സ്വകാര്യകമ്പനിയില്‍ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാന്‍സായി ടാറ്റു ആര്‍ട്ടിസ്റ്റുകളായും ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം ബിടിഎം ലേഔട്ടിലെ അരകെരെയില്‍ വെച്ച് 80 ഗ്രാം ഹഷീഷ് ഓയിലുമായി വിക്രമിനെ പോലിസ് പിടികൂടിയിരുന്നു.

വിഷ്ണുപ്രിയയും സിജില്‍ വര്‍ഗീസുമാണ് ഹഷീഷ് ഓയില്‍ നല്‍കിയിരുന്നതെന്ന വിക്രമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരും താമസിക്കുന്ന സ്ഥലത്ത് പോലിസ് നടത്തിയ റെയ്ഡിലാണ് കോടികളുടെ ഹഷീഷ് ഓയില്‍ കണ്ടെത്തിയത്.

വിശാഖപട്ടണത്തു നിന്നാണ് ഹഷീഷ് ഓയില്‍ എത്തിക്കുന്നതെന്ന് പറയുന്നു. ഇവ കുറഞ്ഞ അളവില്‍ വിക്രമിന് കൈമാറും. വിക്രമാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.

രണ്ടു വർഷമായി വിഷ്ണുപ്രിയയും സിജില്‍ വര്‍ഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലിസ് നിഗമനം. ഇരുവരുടെയും ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു. നേരത്തേ മൊബൈല്‍ മോഷണക്കേസില്‍ വിക്രം അറസ്റ്റിലായിരുന്നു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page