
കുന്നംകുളം: കേച്ചേരിയിൽ ഒരാൾ കുത്തേറ്റു മരിച്ചു. രണ്ടംഗ സംഘം വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കേച്ചേരി ബൈപ്പാസിന് അടുത്ത് താമസിക്കുന്ന ഫിറോസാണ് കുത്തേറ്റു മരിച്ചത്.
കുത്തേറ്റയുടനെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വയറിനു കുത്തുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. മത്സ്യം, ഇറച്ചി വില്പനക്കാരനാണ് ഫിറോസ്.
രണ്ടാം ഭാര്യയുമൊത്തു പന്നിത്തടം കോട്ടെഴ്സിൽ അഞ്ചു വർഷമായി താമസിച്ചു വരികയാണ് ഫിറോസ്.
അക്രമത്തിന്റെ പിന്നിലുള്ള കാരണം അറിവായിട്ടില്ല. പ്രതികൾക്കായി പോലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.