കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം; രണ്ടു പേർ അറസ്റ്റിൽ.

Spread the love

കുന്നംകുളം: കേച്ചേരിയിൽ യുവാവിനെ വീടിനു മുന്നിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കേച്ചേരി സ്വദേശികളായ പുഴങ്കരയില്ലത്ത് വീട്ടിൽ റാഷിദ് (27), മുണ്ടു വളപ്പിൽ വീട്ടിൽ അയ്യൂബ്ബ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേച്ചേരിയിൽ ഫിറോസ് എന്ന യുവാവിനെ വീടിനു മുന്നിൽ വെച്ചു ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരെ സംഭവ സ്ഥലത്തു കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി.

ഇടയ്ക്കിടെ റാഷിദിനെ തലയിൽ വിരൽ മടക്കി കുത്തുന്നത് ഫിറോസിന്റെ പതിവ് പരിപാടിയാണെന്നും, പൊതു സ്ഥലത്തു വെച്ചു ഇങ്ങനെ ചെയ്യുന്നത് റാഷിദിനു അപമാനമായിരുന്നെന്നും പറയുന്നു.

ഇതിനിടെ അടുത്ത ദിവസം വിദേശത്ത് നിന്നും വന്ന സുഹൃത്ത് അയൂബിനെ അനാവശ്യമായി തലയില്‍ വിരല്‍ക്കൊണ്ട് കുത്തിയത് കണ്ടപ്പോള്‍ റാഷിദിന്റെ മനസില്‍ പകയായി. അന്ന് രാത്രി റാഷിദും അയൂബും ഒന്നിച്ച് മദ്യപിക്കുകയും ഈ ലഹരിയിൽ റാഷിദ് നേരെ മല്‍സ്യമാര്‍ക്കറ്റില്‍ പോയി കത്തി കൈക്കലാക്കി.

നേരെ, അയൂബുമായി ഫിറോസിന്റെ വീട്ടില്‍ എത്തി. പരിചയക്കാര്‍ വിളിച്ചതിനാല്‍ ഫിറോസ് പുറത്തിറങ്ങി. നെഞ്ചില്‍ ആഞ്ഞ് കുത്തി. റാഷിദിന്റെ പകയോടെയുള്ള ആ ഒറ്റക്കുത്തില്‍ ഫിറോസ് മരിച്ചുവീണു.ഇതാണ് കേസിനസ്പതമായ സംഭവമെന്ന് പറയപ്പെടുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page