കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിതാ ദിന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “പെണ്ണൊരുക്കം” പരിപാടിയിൽ രണ്ടാം ദിനം പഞ്ചായത്തിലെ വികസന മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ച വനിതകളെ ആദരിച്ചു.
ആദരണീയം പരിപാടിയുടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു.
കാട്ടൂരിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് കുമാരി കെ.കെ ഭാനുമതി, മുൻപഞ്ചായത് പ്രസിഡന്റ്മാരായ ആനി ആന്റണി, ശ്രീരേഖ ഷാജി.
പ്രഥമ സിഡിഎസ് ഭരണ സമിതി അംഗങ്ങൾ, മുൻ സിഡിഎസ് ചെയർപേഴ്സന്മാർ, സഹകരണ സംഘങ്ങളിലെ വനിത പ്രസിഡന്റുമാർ, പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിജയം നേടിയ വനിതകൾ എന്നിവരെയാണ് ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൻ അജിത ബാബു സ്വാഗതവും സിഡിഎസ് അംഗം സാജിത ഷക്കീർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി സന്ദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ടി.വി ലത, വിമല സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.