
കടപ്പുറം: ഗ്രാമപഞ്ചായത്ത് 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം പൂർത്തിയാക്കിയ ബികെസി തങ്ങൾ റോഡ് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഹസീന താജുദ്ദീൻ തുറന്നു നൽകി.
ജൽ ജീവൻ പദ്ധതിക്കായി പൈപ്പുകൾ കുഴിച്ചിട്ടതിനുശേഷം റീസ്റ്റോറേഷൻ നടത്തിയാണ് റോഡ് പുനർനിർമ്മിച്ചത്.
ഈ റോഡിന് അവസാനഭാഗം തകർന്നു കിടന്നിരുന്ന കാനയുടെ പുനർനിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം എ വി അബ്ദുൽ ഗഫൂർ, പഞ്ചായത്ത് വർക്കിങ് ഗ്രൂപ് അംഗമായ എം വി ഇഖ്ബാൽ, പി പി സൈദു ആർ ഒ ബഷീർ, വി പി സൈഫുദ്ദീൻ, കെ വി അബ്ദുൽ ഹമീദ് ,ഷഹനാബി സുൽഫിക്കർ, ആർ വി ജബ്ബാർ, ഫാത്തിമ കെബീർ, ആർ എൻ നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു