സി പി എമ്മില്‍ വനിതാ നേതാക്കളോടുള്ള ചിലരുടെ സമീപനം ശരിയല്ല; മന്ത്രി ആര്‍. ബിന്ദു.

Spread the love

കൊച്ചി : സി പി എമ്മില്‍ വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. തെറ്റായ സമീപനത്തിനെതിരായ വനിതകളുടെ പരാതികള്‍ പല സമയത്തും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു.

ബ്രാഞ്ച് സെക്രട്ടറിമാരായി സ്ത്രീകള്‍ വന്നിടത്തും പുരുഷാധിപത്യമാണെന്നും ഏറെ ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ആര്‍ ബിന്ദു പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ നേതൃത്വത്തിനെതിരെ കായംകുളം എം എൽ എ. യു പ്രതിഭ പരസ്യമായി രംഗത്തുവന്നിരുന്നു.

കായംകുളത്തെ തിരഞ്ഞെടുപ്പ് പരാതികൾ പരിഹരിച്ചില്ലെന്നായിരുന്നു അവരുടെ വിമർശനം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിന്ദു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

Related Posts

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

മലപ്പുറത്ത് നിന്നും ശിഹാബ് ഹജ്ജിന് പോകുന്നത് കാൽനടയായി ; താണ്ടാനുള്ളത് 8640 കി.മി..

Spread the love

ഹജ്ജ് ചെയ്യാൻ മലപ്പുറത്ത് നിന്നും നടന്ന് പോകാനൊരുങ്ങുകയാണ് ഒരു യുവാവ്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബാണ് കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്യാനൊരുങ്ങുന്നത്.

Leave a Reply

You cannot copy content of this page