
ഒരുമനയൂർ: ആൽഫ പാലിയേറ്റീവ് കെയർ – ചാവക്കാട് ലിങ്ക് സെൻ്റർ വനിത വിഭാഗം സ്ത്രീകൾക്കായി സന്തുഷ്ട കുടുംബം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മുൻകാലങ്ങളിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും പുതിയ ലോക ക്രമത്തിലെ അണുകുടുംബത്തിലേക്കുള്ള മാറ്റം സാമൂഹീക വ്യവസ്ഥിതിയിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.
സ്നേഹം, സമാധാനം, സന്തോഷം, ആരോഗ്യം എന്നിവ എല്ലാ അർത്ഥത്തിലും വീണ്ടെടുത്ത് കൂടുമ്പോൾ ഇമ്പമുള്ള കുടുംബങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ വേണ്ടിയുള്ള ഒത്ത് ചേരലിൽ പട്ടാമ്പി നിള ഹോസ്പിറ്റലിലേയും, ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലേയും പ്രശസ്ത കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് ജോയ് ചീരൻ ക്ലാസ്സെടുത്തു.
ചാവക്കാട് ലിങ്ക് സെൻ്റർ വൈസ് പ്രസിഡൻ്റും ലേഡീസ് വിങ്ങ് കൺവീനറുമായ ഷാജിത ബഷീർ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ലിങ്ക് സെൻ്റർ ജനറൽ സെക്രട്ടറി അർവ ബാബു സ്വാഗതവും, ലേഡീസ് വിങ്ങ് കോർഡിനേറ്റർ ജെന്നി ജോഷി നന്ദിയും പറഞ്ഞു.