
തൃശൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചാലക്കുടി മതിലകത്തു വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽസലാം(47) ആണ് മരിച്ചത്.
അമല വിലങ്ങൻകുന്ന് ബസ് സ്റ്റോപ്പിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. തൃശൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം അമല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.