നാദാപുരം: തെങ്ങ് മുറിക്കുന്നതിനിടെ തെറിച്ചു വീണ തടി തലയില്‍ പതിച്ച് തൊഴിലാളി മരിച്ചു.
കക്കംവെള്ളി സ്വദേശി മാരാംവീട്ടില്‍ താഴെകുനി മനോജന് ആണ് അബകടം സംഭവിച്ചു മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടോടെ പുറമേരിയിലാണ് അപകടം. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെ സമീപത്തെ മരത്തില്‍ തട്ടി തെങ്ങിന് തടി മനോജന്റെ തലയില്‍ തന്നെ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.
നാദാപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.