
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ
കാഞ്ഞിരക്കോട് – കൊടുമ്പ് – ചാത്തന്‍ചിറ റോഡിന് സാങ്കേതികാനുമതിയായി.
നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് റോഡ് നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് എം എല്‍ എ എ സി മൊയ്തീന് നിര്‍ദ്ദേശം നല്കി.
നബാര്‍ഡ് അനുവദിക്കുന്ന 80% തുകയ്ക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വിഹിതങ്ങളും എംഎല്‍എയുടെ ആസ്തി വികസനപദ്ധതിയിലെ വകയിരുത്തലും ചേര്‍ത്താണ് 5.6 കോടി രൂപ പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്.
3.5 കിലോമീറ്റര്‍ ദൂരം ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് പ്രവൃത്തി ഈ പദ്ധതിയില്‍ നിര്‍വഹിക്കാനാകും. കൂടാതെ 10 കലുങ്കുകള്‍, 700 മീറ്റര്‍ ഡ്രെയിന്‍, പാര്‍ശ്വഭിത്തി സംരക്ഷണം തുടങ്ങിയ പ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.