വിദ്യാകിരണം പദ്ധതിയുടെ മികവിൽ തൃശൂർ ജില്ല; ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത് ഏഴ് സ്‌കൂളുകള്‍.

Spread the love

തൃശൂർ: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത് ഏഴ് സ്‌കൂളുകള്‍. ഫെബ്രുവരി 10ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കേരള സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവകേരളം മിഷന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലേതടക്കം, സംസ്ഥാനത്ത് 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

കിഫ് ബി, വാപ്പ് കോസ്, കില, പ്ലാന്‍ ഫണ്ട്, എംഎല്‍എ ഫണ്ട് എന്നീ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിദ്യാലങ്ങളാണിവ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എം ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

മൂന്ന് കോടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ചേലക്കര ജി വി എച്ച് എസ് എസ് ദേശമംഗലം, പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട അരണാട്ടുകര ജിയുപിഎസ്, വടക്കാഞ്ചേരി ഓട്ടുപാറ, വെറ്റിലപ്പാറ ജിഎച്ച്എസ്എസ്, കുന്നംകുളം തയ്യൂര്‍ ജിഎച്ച്എസ്എസ്, പുതുക്കാട് ലൂര്‍ദ്ദ്പുരം ജിഎല്‍പിഎസ്, എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട ഗുരുവായൂര്‍ കടപ്പുറം ജിഎഫ് യുപിഎസ് എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.

കിഫ്ബിയില്‍ നിന്ന് അനുവദിച്ച 3 കോടി രൂപയും മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപയും ഉപയോഗിച്ചാണ് ജി വി എച്ച് എസ് എസ് ദേശമംഗലം മികവിന്റെ കേന്ദ്രമാകുന്നത്.

പുതിയതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് റൂമുകള്‍, അടല്‍ ടിങ്കറിങ് ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, പ്രിന്‍സിപ്പല്‍ റൂം എന്നിവയും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയില്‍ 11 ക്ലാസ് റൂമുകള്‍, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണുള്ളത്.

പ്ലാന്‍ഫണ്ടില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് അരണാട്ടുകര ജിയുപിഎസിന്റെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നാല് ക്ലാസ് മുറികള്‍, ഒരു ഓഫീസ് മുറി, സ്റ്റാഫ് മുറി, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, വാഷ് ഏരിയ എന്നീ സൗകര്യങ്ങളോടെയാണ് നിര്‍മ്മാണം.

വടക്കാഞ്ചേരി ജിഎച്ച്എസ്എസില്‍ പ്ലാന്‍ഫണ്ട് ഒരു കോടിരൂപയുപയോഗിച്ച് അഞ്ച് ക്ലാസ് മുറികള്‍, 7 ശുചിമുറികള്‍, വാഷ് ഏരിയ എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

തയ്യൂര്‍ ഗവ ഹൈസ്‌കൂളില്‍ പ്ലാന്‍ഫണ്ടുപയോഗിച്ച് എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. പൊതുമരാമതത്ത് വകുപ്പാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പുതുക്കാട് ലൂര്‍ദ്ദ് പുരം ജിയുപിഎസില്‍ നാല് ക്ലാസ്മുറികള്‍, ഒരു ശുചിമുറി എന്നീ സൗകര്യങ്ങളോടെയും ഓട്ടുപാറ ജിഎല്‍പിഎസില്‍ ഒറ്റനിലയിലായി അഞ്ച് ക്ലാസ് മുറികള്‍, ഒരു ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ശുചിമുറി, ഒരു റാമ്പ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടവുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

എംഎല്‍എ ഫണ്ട് 1.82 ലക്ഷം രൂപ വിനിയോഗിച്ച്, കടപ്പുറം ജിഎഫ് യുപിഎസില്‍ 5500 ചതുരശ്ര അടിയില്‍ 12 ക്ലാസ് മുറികളും എട്ട് ശുചിമുറികളും അടങ്ങിയ കെട്ടിടമാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്റെ അധ്യക്ഷതയില്‍ ആസൂത്രണയോഗം ചേര്‍ന്നു.

യോഗത്തില്‍ ആര്‍ ഡി ഡി ശകുന്തള കെ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പി എ മുഹമ്മദ് സിദ്ദിഖ്, എസ് എസ് കെ ഡിപിസി ഡോ എന്‍ ജെ ബിനോയ്, ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം അഷ്‌റഫ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page