സ്ത്രീപീഢന കേസിൽ അന്വേഷണ മികവ് തെളിയിച്ച് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ.

Spread the love

തൃശൂർ: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷണം നടത്തുന്നതിൽ കാലതാമസം വരുത്തുന്നു എന്ന ആരോപണം ഇനി പഴങ്കഥ.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, ഏറ്റവും വേഗത്തിൽ എന്നാൽ അതീവ വൈദഗ്ദ്യത്തോടെ അന്വേഷണം നടത്തി, കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മികവുതെളിയിച്ചിരിക്കുകയാണ് തൃശൂർ സിറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ.

വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവെച്ച്, വിവാഹവാഗ്ദാനം നൽകി, യുവതിയെ പീഢിപ്പിച്ച കേസിൽ
എറണാകുളം പോത്താനിക്കാട് വയൽപറമ്പിൽ ഷൈജു (39) വിനെയാണ് 2022 ഫെബ്രുവരി 7 നു തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പിപി ജോയ്, അസി. സബ് ഇൻസ്പെക്ടർ കെ.ബി. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ എം.എ. റിയാസുദീൻ, എം.കെ. പ്രകാശൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.

ഇക്കാര്യത്തിന് കേസ് രജിസ്റ്റർ ചെയ്ത് 12 ദിവസത്തിനകം പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട്, പ്രതിയുടെ പൊട്ടൻസി ടെസ്റ്റ്, പ്രതി മുൻപ് വിവാഹം കഴിച്ചതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കുറ്റകൃത്യം നടന്ന സംഭവ സ്ഥലത്തിന്റെ മഹസ്സർ തുടങ്ങിയ രേഖകൾ ശേഖരിച്ചും, ശാസ്ത്രീയപരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി, 12 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ ഇയാൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറഞ്ഞു.

സ്ത്രീകൾക്കെതിരായ അതീവ ഗൌരവകരമായ കുറ്റകൃത്യത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച്, അതിവിദഗ്ദ അന്വേഷണം പൂർത്തിയാക്കി, 12 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ച അന്വേഷണോദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. ജോയിയുടേയും സഹപ്രവർത്തകരുടേയും കാര്യക്ഷമതയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രകടിപ്പിച്ച ആത്മാർത്ഥതയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page