
2020 -21 വര്‍ഷത്തെ സ്വരാജ് ട്രോഫി പുരസ്കാരത്തില്‍ തൃശൂര്‍ ജില്ലയിലെ എളവള്ളി പഞ്ചായത്തിന് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ എളവള്ളി പഞ്ചായത്ത് മികച്ച നേട്ടം കൊയ്തത്.
സംസ്ഥാന തലത്തില്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഒന്നാമതും തിരുവനന്തപുരം ജില്ലയിലെ മംഗലപുരം മൂന്നാമതുമെത്തി.
സ്വരാജ് ട്രോഫിയില്‍ ജില്ലാതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകളില്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ ഒന്നാം സ്ഥാനവും അളകപ്പനഗര്‍ രണ്ടാം സ്ഥാനവും നേടി.
ജില്ലാതല മഹാത്മാ പുരസ്കാരത്തിന് കൊണ്ടാഴി ഗ്രാമ പഞ്ചായത്താണ് തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.