
ചാവക്കാട്: സുന്നി മഹല്ല് ഫെഡറേഷൻ മെംബർഷിപ്പ് കാംപയിൻ്റെ ഭാഗമായി ചാവക്കാട് റെയ്ഞ്ച് എസ്.എം.എഫ് കൗൺസിൽ മീറ്റും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
റെയ്ഞ്ച് പരിധിയിൽപ്പെട്ട ആറ് മഹല്ലുകൾ, ജംഇയ്യത്തുൽ മുഅല്ലമീൻ, മദ്രസ്സ മേനേജ്മെൻ്റ് അസോസിയേഷൻ, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ് സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്ന കൗൺസിലർമാർ പങ്കെടുത്തു.
റിട്ടേണിങ്ങ് ഓഫീസർ എം.എച്ച്. നൗഷാദ് എരുമപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ല വർക്കിങ്ങ് സെക്രട്ടറി ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം ഉത്ഘാടനം ചെയ്തു. ഉസ്താദ് കെ.കെ.എം. ഇബ്രാഹിം ഫൈസി പഴുന്നാന തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു.
എം.വി.അബ്ദുൽ ജലീൽ (പ്രസിഡൻ്റ്), പി.കെ. മുഹമ്മദ് ഇഖ്ബാൽ (ജനറൽ സെക്രട്ടറി), പി.വി.അബ്ദുൽ അസീസ് (ട്രഷറർ), അബ്ദുൽ ലെത്തീഫ് പെരുമ്പാടി, പി.ഷംസുദ്ധീൻ, പി.എം. അബ്ദുൽ കരീം (വൈസ് പ്രസിഡൻ്റുമാർ), ത്വൽഹത്ത് പടുങ്ങൽ, ലിയാകത്ത് മൂപ്പിൽ, പി.അബ്ദുൽ റഹിമാൻ (ജോയിൻ്റ് സെക്രട്ടറിമാർ).
നിർവ്വാഹക സമിതി അംഗങ്ങളായി ടി.കെ.അബ്ദുൽ സലാം, മുഹമ്മദ് കുഞ്ഞി, സൈനുൽ ആബിദീൻ, ടി.വി.അഷറഫ്, പി.എം.താഹിർ, അലികുട്ടി, പി.വി. അബു, ഹംസ കാട്ടത്തറ, പി.എച്ച്. മുഹമ്മദ് ഹിഫാസ്, എന്നിവരേയും തെരഞ്ഞെടുത്തു.
ടി.കെ.അബ്ദുൽ സലാം സ്വാഗതമാശംസിച്ച യോഗത്തിൽ ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് ഷിഹാബ് ബാഖവി കങ്കോൽ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.
പ്രസിഡൻ്റ് എം.വി.അബ്ദുൽ ജലീൽ പിന്തുണ അഭ്യർത്ഥിച്ച യോഗത്തിന് ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ് ഇഖ്ബാൽ നന്ദി രേഖപ്പെടുത്തി.