
പോപുലർ ഫ്രണ്ട് യൂണിറ്റി മീറ്റ് നാളെ വാടാനപ്പള്ളി അറക്കൽ ഗ്രൗണ്ടിൽനടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന യൂണിറ്റ് മീറ്റിന്റെ തൃശൂർ ജില്ലയിലെ പരിപാടിയാണ് വാടാനപ്പള്ളി അറക്കൽ ഗ്രൗണ്ടിൽ നടക്കുക.
രാവിലെ 10:30നു സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടുകൂടി യൂണിറ്റി മീറ്റിനു തുടക്കം കുറിക്കും. വൈകീട്ട് 4:30 ന് വാടാനപ്പള്ളി അറക്കൽ ഗ്രൗണ്ടിൽ കേഡറ്റുകളുടെ അറ്റൻഷൻ മാർച്ചും തുടർന്ന് സംസ്ഥാന സെക്രട്ടറി സി.എ.റഊഫ് കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കും.
ആയിരങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉൽഘാടനം ചെയ്യും.
ജില്ല പ്രസിഡന്റ് ഫാമിസ് അബൂബക്കർ അദ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിന് ജില്ല സെക്രട്ടറി സിദ്ധീഖുൽ അക്ബർ സ്വാഗതമാശംസിക്കും.
ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ സമിതി അംഗം അർഷദ് നദ്വി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ജില്ല പ്രസിഡന്റ് ഫാറൂഖ്.എം.നാഷണൽ വിമൺസ് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി ഷഹർബാൻ ടീച്ചർ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എ.എസ്.അദ്നാൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
പ്രോഗ്രാം കൺവീനറും മണലൂർ ഡിവിഷൻ പ്രസിഡന്റുമായ ഷഫീർ ആർ വി യുടെ നന്ദി യോട് കൂടി പൊതു സമ്മേളനം അവസാനിക്കും..