
പാവറട്ടി: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരംജീവി പാവറട്ടിയിലെത്തി. ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയാണ് ചിരംജീവി പാവറട്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ ഹെലികോപ്ടറിറങ്ങിയത്.
ശബരിമല ദര്‍ശനത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനാണ് ചിരംജീവി പെരിങ്ങാടുളള ഗ്രൗണ്ടില്‍ ഹെലികോപ്ടറിലെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എം.എം. റജീന, പഞ്ചായത്ത് അംഗം സിബി ജോണ്സന്, സില്‍വി ജോജു, സേവാദള്‍ മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടനെ സ്വീകരിച്ചു.
നേരത്തെ യു.പി.എ മന്ത്രിസഭയില്‍ കേന്ദ്ര ടൂറിസം സഹമന്ത്രിയായിരുന്നു ചിരംജീവി. ഉച്ചക്ക് 2.45ഓടെ ഹെലികോപ്ടറിറങ്ങിയ നടന് കാര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് പോയി.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം പാവറട്ടിയിലെത്തിയ ചിരഞ്ജീവി നെടുമ്പാശേരിയിലേക്ക് ഹെലികോപ്ടറില്‍ മടങ്ങി. ആദ്യമായാണ് പഞ്ചായത്ത് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്നത്.