
ഒരുമനയൂർ: പാലംകടവിൽ പൂട്ടി കിടക്കുന്ന വീട് കുത്തി തുറന്നു മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് പിടിയിൽ
പാലാംകടവ് മുസ്ലിം പള്ളിക്ക് മുന്നിലുള്ള ഇസ്ക്കന്തറിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
ഇവിടെ താമസിച്ചിരുന്ന കുടുബം ദേശീയ പാത വികസനത്തിനായി വീട് ഒഴിഞ്ഞു കൊടുത്തിരുന്നു. എന്നാൽ വീട്ടിൽ നിന്നും സാധനങ്ങളൊന്നും മാറ്റിയിട്ടുണ്ടായിരുന്നില്ല.
അടഞ്ഞു കിടക്കുന്ന വീടിനകത്തു നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് പരിസരവാസികൾ ചെന്ന് നോക്കിയപ്പോഴാണ് വാതിൽ പൊളിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ആളുകൾ പുറത്തെത്തിയ വിവരം അറിഞ്ഞ മോഷ്ടാവ് ചാടിയോടിയെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ഇയാളെ ചാവക്കാട് പോലീസിന് കൈമാറി. ഇയാൾ രണ്ടു മൂന്ന് ദിവസങ്ങളായി ഇവിടെ കയറിക്കൂടിയിട്ടുണ്ടെന്നും സാധനങ്ങൾ കയറ്റി കൊണ്ട് പോയിട്ടുണ്ടാവാം എന്നുമാണ് നാട്ടുകാർ പറയുന്നത്.