ഇനി പ്ലാസ്റ്റിക് ഭീതി വേണ്ട,ഒരുമനയൂരിൽ മെറ്റീരിയൽ കളക്ഷൻ സെന്റർ ഉൽഘാടനം ചെയ്തു.

Spread the love

ഒരുമനയൂർ: ഗ്രാമപഞ്ചായത്തിന്റെ ദീർഘ നാളത്തെ ആവശ്യമായ മെറ്റീരിയൽ കളക്ഷൻ സെന്റർ (എം.സി.എഫ്) ഒടുവിൽ യാഥാർത്ഥ്യമായി.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വഴി ശേഖരിക്കും. എൻ കെ അക്ബർ എം എൽ എ മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഫല പ്രദമായി ഉപയോഗിക്കണമെന്ന്
എം എൽ എ പറഞ്ഞു.

ഒരുമനയൂര്‍ പൊതുശ്മശാനത്തോട് ചേര്‍ന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചത്. ശ്മശാനത്തിന്റെ കോമ്പൗണ്ട് വേര്‍തിരിച്ച് പ്രത്യേക റോഡും കെട്ടിടത്തില്‍ ശൗചാലയം, ഡ്രസിങ്ങ് ഏരിയ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെട്ടിടത്തോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിലേക്ക് ആവശ്യമായ പ്ലംബിങ്ങ് പണിയും പൂര്‍ത്തീകരിച്ചു. കേന്ദ്ര-സംസ്ഥാന വിഹിതത്തില്‍ നിന്ന് 13.50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കേന്ദ്ര ശുചിത്വമിഷന്‍ 8 ലക്ഷം രൂപയും സംസ്ഥാന ശുചിത്വമിഷന്‍ അഞ്ചര ലക്ഷം രൂപയും വകയിരുത്തി. 50,000 രൂപ സി എഫ് സി ഫണ്ടാണ്. പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരുമനയൂര്‍ പഞ്ചായത്ത് പൊതു ശ്മശാന മൈതാനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എ വി അനുപമ നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page