
ഒരുമനയൂർ: മൂന്നാംകല്ല് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ എതിർദിശയിലെ മരത്തിലിടിച്ചു. അളപായമില്ല.
ഇന്ന് പുലർച്ചെയാണ് അപകടം. ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പറയുന്നു. അപകടത്തിൽ എറണാംകുളം കളമശ്ശേരി സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കളമശേരിയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ എതിർ ദിശയിലെ സർവേ കല്ലിലും തുടർന്ന് മരത്തിലും ഇടിച്ചു നിന്നതിനാൽ റോഡിന്റെ താഴ് വശത്തേക്ക് കാർ വീഴാതെ നിന്നത് വൻ അപകടം ഒഴിവായി.