പൊടിപ്പൊരി..
തയ്യാറാക്കുന്ന വിധം :
അരക്കപ്പ് തേങ്ങയിലേക്ക് ഒരു ടേബിൾസ്പൂൺ ജീരകം, രണ്ട് ചുവന്നുള്ളി എന്നിവ ചേർത്ത് അരച്ചെടുക്കുക. ഒരു കപ്പ് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് രണ്ട് കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങകൂടി ചേർത്ത് മിക്സ് ചെയ്യുക.
ഇനി ഒരു പാനിലേക്ക് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം 7 ചുവന്നുള്ളി അരിഞ്ഞ് ചേർക്കുക. ഇതിലേക്കു ഒരു പച്ചമുളക് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. നന്നായി വഴന്നു വന്നാൽ കലക്കി വച്ചിരിക്കുന്ന മാവ് ചേർത്ത് കുറുക്കിയെടുക്കുക. കുറുകി പാനിൽ നിന്നും വിട്ടു വരുന്ന പരുവമായാൽ ഒരു ബൗളിൽ എണ്ണ പുരട്ടി, മാവ് ഇതിലേക്ക് പരത്തി വെക്കുക. ഇത് തണുത്ത ശേഷം മുറിച്ച് കഷ്ണങ്ങളാക്കി ഷാലോ ഫ്രൈ ചെയ്തെടുക്കുക. പൊടിപ്പൊരി തയ്യാർ..