കെപിഎസി ലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് തൃശൂര്‍.

Spread the love

തൃശൂർ: അന്തരിച്ച ചലച്ചിത്രതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായിരുന്ന കെപിഎസി ലളിതയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരി ഏങ്കക്കാട്ടെ വീട്ടുവളപ്പില്‍ വൈകീട്ട് ആറു മണിക്ക് സംസ്‌ക്കരിച്ചു.

രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് ഭൗതിക ശരീരം കെഎസ്ആര്‍ടിസി ബസില്‍ വിലാപയാത്രയായി തൃശൂരില്‍ എത്തിച്ചത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശൂര്‍ സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയ്യറ്ററിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാംസ്‌കാരിക രാഷ്ട്രീയ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ടി എന്‍ പ്രതാപന്‍ എം പി, സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, സാഹിത്യ അക്കാദമി അധ്യക്ഷന്‍
വൈശാഖന്‍,

മുന്‍ മന്ത്രിമാരായ പ്രഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, കെ പി രാജേന്ദ്രന്‍, കെ ഇ ഇസ്മയില്‍, മുന്‍ എംപി ഇന്നസെന്റ്,
സിനിമാ പ്രവര്‍ത്തകര്‍, സാഹിത്യ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

2.45 ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയ മൃതദേഹം വടക്കാഞ്ചേരി നഗരസഭ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.


എംപി രമ്യ ഹരിദാസ്, നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നബീസ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ അന്ത്യേപചാരമര്‍പ്പിച്ചു.

തുടര്‍ന്ന് കെ പി എസ് സി ലളിതയുടെ ഏങ്കക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആറു മണിയോടെയായിരുന്നു ഓദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചത്.

ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും നാട്ടുകാരും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
എറണാകുളം തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാത്രി 10.45 നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page