പാലക്കാട് നഗരത്തിൽ ഒരുവിഭാഗം ട്രാൻസ്‌ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ അക്രമവും പിടിച്ചുപറിയും.

Spread the love

പാലക്കാട്: ടൗൺ ഭാഗത്തെത്തുന്ന രാത്രി യാത്രികരെ ഒരു കൂട്ടം ട്രാൻസ്ജെൻഡേഴ്സ് കെണിയിൽ വീഴ്ത്തി പണവും സ്വർണ്ണവും അപഹരിക്കുന്നതായി പരാതി.

ഈ സംഘം വടക്കഞ്ചേരി സ്വദേശിയിൽ നിന്ന് രണ്ടര പവൻ സ്വർണ്ണമാല അപഹരിച്ചതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറംലോകം അറിയുന്നത്.


രാത്രിയാകുമ്പോൾ ആകർഷണീയമായ വസ്ത്രമണിഞ്ഞ് ദേശീയപാതയിലേക്ക് ഇറങ്ങുന്ന സംഘം ആദ്യം ഇരയെ ആകർഷിക്കും, പിന്നീട് വഴി കാണിച്ച് തരാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടി ആളൊഴിഞ്ഞ ഇടത്തിലേക്ക് കൊണ്ട് പോയി പണവും സ്വർണ്ണവുമെല്ലാം അപഹരിക്കുന്നതാണ് ഇവരുടെ രീതി.

പത്ത് മണി കഴിഞ്ഞ് നഗരത്തിലെത്തുന്ന യുവാക്കളാണ് പലപ്പോഴും ഇവരുടെ ഇരകളാകുന്നത്. വടക്കഞ്ചേരി സ്വദേശിയെ ഇത്തരത്തിൽ കൊണ്ട് പോയി സ്വർണ്ണമാല അപഹരിക്കുകയും ഭീഷണിപെടുത്തി ഓടിക്കുകയും ചെയ്തു.

ഇദ്ധേഹം പോലീസിനെ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി ആ മാല ഇവരിൽ നിന്ന് തിരിച്ചെടുത്ത് യുവാവിനെ ഏൽപ്പിക്കുകയായിരുന്നു.

ഇത്തരത്തിൽ അന്യസംസ്ഥാന ലോറി ഡ്രൈവർമാർ ഉൾപ്പെടെ ഒട്ടേറെ പേർ കുടുങ്ങിയിട്ടുണ്ടെന്നും മാനഹാനി ഭയന്ന് വിവരം പുറത്ത് പറയാതിരിക്കുന്നതാണെന്നുമാണ് ലഭിക്കുന്ന വിവരം.

പാലക്കാട് നഗരത്തിൽ രാത്രികാല പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page