
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഉടന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.
കേരളം നല്കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും
ഈ സാഹചര്യം കണക്കിലെടുത്ത് സില്‍വര്‍ ലൈനിന് വേഗം അനുമതി നല്‍കാനാവില്ലെന്നുമാണ് കേന്ദ്രം അറിയിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ റെയിലുമായി ചുമതലപ്പെട്ടവര്‍ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.