ചേറ്റുവ, കണ്ടൂർ കടവ് പുഴകൾ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തും.

Spread the love

തൃശൂർ: കണ്ടൂർ കടവ്, ചേറ്റുവ പുഴകളെ ദുരന്തനിവാരണ പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനം .

പുഴയിലെ എക്കൽ മണ്ണ് ,ചെളി എന്നിവ നീക്കം ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കും. പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി ജനങ്ങളുടെ വീടുകളും കൃഷിക്കും നാശമുണ്ടാക്കുന്ന സംബന്ധിച്ച് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പുഴയിൽ നിന്നും നീക്കം ചെയ്യേണ്ട എക്കൽ മണ്ണിന്റേയും ചെടിയുടെയും അളവ് എത്രയുംവേഗം തയ്യാറാക്കി നൽകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

പുഴയുടെയും കനാലി കനാലിലെയും സൈഡ് കെട്ടുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും വകുപ്പ് നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ മാർച്ചിനുള്ളിൽ പൂർത്തീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ വരുന്ന ചെറു തോടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി വൃത്തിയാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി.

യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ, ചാവക്കാട് തഹസിൽദാർ സന്ദീപ്, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ , സെക്രട്ടറിമാർ, ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page