
ചാവക്കാട്: ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട് സ്വദേശിനിയെ കയ്യോടെ പിടികൂടി.
തിരുവത്ര കോട്ടപ്പുറം സ്വദേശിനിയായ വയോധികയുടെ രണ്ടര പവനോളം വരുന്ന മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.
ബൈപ്പാസിൽ ബസ് ഇറങ്ങുന്നതിനിടെ തമിഴ് യുവതി മാല പൊട്ടിക്കാൻ ശ്രമം നടത്തുകയായിരുന്നു. വായോധിക ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവതിയെ പിടികൂടുകയും ബസ് നേരെ പോലിസ് സ്റ്റേഷനിൽ എത്തിച്ചു യുവതിയെ കൈമാറുകയുമായിരുന്നു.