
ചാവക്കാട് നഗരസഭ 9-ാം വാർഡിൽ നിരന്തരമായി മാലിന്യം വലിചെറിയുന്ന കോർട്ട് റോഡിൽ ക്യാമറ സ്ഥാപിച്ചു.
ജനകീയ പങ്കാളിതത്തോടെ സ്ഥാപിച്ച സി സി ടി വി കേമറയുടെ ഉദ്ഘാടന കർമ്മം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവ്വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോബി ജേക്കബ്, ജാഫർ ലിമ. തോമാസ്, ജേക്കബ്, രാജൻ, ജാനിഷ്, നൗഷീർ, ഷിന തുടങ്ങിയവർ പങ്കെടുത്തു.