
അതിരപ്പിള്ളി: കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റയാൾ മരിച്ചു.
അക്രമത്തിൽ പരിക്കേറ്റ ജയൻ(58)ആണ് പുത്തൻചിറയിലെ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ 7നു അതിരപ്പിള്ളി കണ്ണൻ കുഴിയിൽ വെച്ചു അഞ്ചു വയസുകാരിയായ ആഗ്നിമിയയെ ആന ചവിട്ടി കൊന്നിരുന്നു.
അന്ന് കുട്ടിയുടെ അച്ഛൻ നിഖിലിനും ബന്ധുവായ ജയനും പരിക്കേറ്റിരുന്നു. ജയന്റെ പേരക്കുട്ടി ആയിരുന്നു ആഗ്നിമിയ.