
ചാവക്കാട്: ടൗണിൽ വൻ ലഹരി മരുന്നു വേട്ട. രണ്ടു പേർ പിടിയിൽ. എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പോലിസ് നടത്തിയ നീക്കത്തിലാണ് ഈ സംഘം പിടിയിലായത്.
കോട്ടയം സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്നും മാരകായുധങ്ങളും കണ്ടെടുത്തു.
രണ്ടു കിലോ കഞ്ചാവും പതിനഞ്ചു ഗ്രാം എംഡിഎംഎ യുമാണ് പിടിച്ചെടുത്തത്.