ആൽഫ പാലിയേറ്റിവ് കെയർ നടത്തുന്ന പേഷ്യന്റ് സ്പോൺസർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഇറക്കിയ കൂപ്പണിന്റെ ഉൽഘാടനം നിർവ്വഹിച്ചു.

Spread the love

ചാവക്കാട്: രോഗീ പരിചരണത്തിനായി ആൽഫ പാലിയേറ്റിവ് കെയർ നടത്തുന്ന പേഷ്യന്റ് സ്പോൺസർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഇറക്കിയ കൂപ്പണിന്റെ ഉൽഘാടനം നിർവ്വഹിച്ചു.

100 രൂപ നൽകി ഒരു രോഗിയുടെ പരിചരണം ഉറപ്പ് വരുത്തുന്നവർക്ക് ആൽഫയുടെ ഗുണകാംക്ഷികൾ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ ലഭിക്കുവാൻ അവസരം ലഭിക്കുന്ന രീതിയിലാണ് രോഗീ പരിചരണ കൂപ്പൺ പുറത്തിറക്കിയിരിക്കുന്നത്.

ആൽഫ ചാവക്കാട് ലിങ്ക് സെൻ്ററിലെ ഈ കാമ്പയിൻ്റെ ഉദ്ഘാടനം 50 രോഗികളുടെ പരിചരണ കൂപ്പൺ ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഇഖ്ബാലിൽ നിന്നും ലിങ്ക് സെൻ്റർ ട്രഷറർ തൽഹത്ത് പടുങ്ങൽ ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര പാലിയേറ്റീവ് പരിചരണ ശൃoഖലയായ ആൽഫ പാലിയേറ്റീവ് കെയർ വിവിധ ജില്ലകളിലെ 18 കേന്ദ്രങ്ങൾ വഴി 10,000 ത്തിലധികം രോഗികൾക്ക് സേവനം നൽകി വരുന്നുണ്ടെന്ന് ഭാരവാഹികൾ പറയുന്നു.

ഈ രോഗികളുടെ പരിചരണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ഏപ്രിൽ 16 നാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സമ്മാനമായി മാരുതി സുസുക്കി വാഗൺ ആർ, എൻഫീൽഡ് ബുള്ളറ്റ്
ഹോണ്ട ഏക്റ്റീവ സ്കൂട്ടർ എന്നിങ്ങനെയാണ് ആൽഫ നൽകുന്നത്.

ചാവക്കാട് ലിങ്ക് സെൻറർ ഭാരവാഹികളായ ഏ.സി. കമറുദ്ധീൻ, മുഷ്താഖ് അഹമ്മദ്, പി.സി. മുഹമ്മദ് കോയ, സൈനുൽ ആബിദീൻ, പി.കെ. ഫിയാസ്, ഏ.വി. ഹാരിസ് എന്നിവർ സന്നിഹിതരായിരുന്നു.

.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page