
തൃത്താല മുൻ എംഎൽഎയും സിപിഎം നേതാവുമായ ഇ.ശങ്കരൻ (86) അന്തരിച്ചു. 1991ൽ തൃത്താലയിൽനിന്നു നിയമസഭാംഗമായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. പ്രമേഹബാധിതനായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന്.
1991 മുതൽ 96 വരെ തൃത്താലഎംഎൽഎ ആയിരുന്നു. സിപിഐഎം തൃത്താല ഏരിയാ കമ്മിറ്റി അംഗം, തൃത്താല ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.