ട്രാൻസ്ജെൻ്റേഴ്സിൻ്റെ പുനർജന്മം മൊബൈൽ തട്ടുകട ഉദ്ഘാടനം; സർക്കാർ കേന്ദ്രങ്ങളിൽ ട്രാൻസ്ജെൻ്റേഴ്സിന് തൊഴിലവസരങ്ങൾ ഒരുക്കും: മന്ത്രി കെ.രാജൻ

Spread the love

തൃശൂർ: കലക്ട്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ കേന്ദ്രങ്ങളിൽ ട്രാൻസ്ജെൻ്റേഴ്സിന് തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

ട്രാൻസ്ജെൻ്റേഴ്സിനെ മുഖ്യധാരയിൽ കൊണ്ടുവരാൻ സമഗ്ര പദ്ധതികൾ വിഭാവനം ചെയ്യും. കുടുംബശ്രീ ട്രാൻസ്ജെൻ്റേഴ്സിൻ്റെ പുനർജന്മം മൊബൈൽ തട്ടുകട
തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

പല വിധത്തിൽ ചൂഷണത്തിന് വിധേയരാകുന്ന ട്രാൻസ്ജെൻ്റേഴ്സിന് അതിജീവനത്തിൻ്റെ വഴികൾ തുറന്ന് തൊഴിൽ ചെയ്ത് ജീവിക്കാൻ സാഹചര്യമൊരുക്കുന്ന കുടുംബശ്രീ ഇവർക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായിച്ച് ചേർത്തു നിർത്തുകയാണെന്നും മന്ത്രി പറഞ്ഞു.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ടിൻഡെക്സ് 2022 വ്യവസായ കൈത്തറി പ്രദര്‍ശന മേളയ്ക്കെത്തിയ മലപ്പുറത്തെ കുടുംബശ്രീ ട്രാൻസ്ജെൻ്റേഴ്സ് കൂട്ടായ്മയാണ് പുനർജന്മം എന്ന പേരിൽ മൊബൈൽ തട്ടുകട ആരംഭിച്ചത്.

മോനിഷ ശേഖർ, ആയിഷ സന, ജമീല, ഷംന എന്നിവരാണ് കോഴിക്കോട്ടെയും തൃശൂരിലേയും കുടുംബശ്രീയുടെ സഹായത്താൽ മൊബൈൽ തട്ടുകട തുടങ്ങിയത്.


വിവിധ തരം ജ്യൂസുകൾ, സ്നാക്സ് എന്നിവ വിൽപന നടത്താൻ ഉദ്ദേശിച്ചാണ് ഉദ്യമം. പല വിധത്തിൽ ചൂഷണം നേരിടുന്ന തങ്ങളുടെ അതിജീവനവും പുനർജന്മവും കൂടിയാണ് ഈ മൊബൈൽ തട്ടുകടയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മോനിഷ ശേഖർ പറഞ്ഞു.

കുടുംബശ്രീയുടെ പിന്തുണയ്ക്കും ട്രെയിനിങിനും അവർ പ്രത്യേകം നന്ദി അറിയിച്ചു. സമൂഹത്തിൽ നിന്ന് തങ്ങൾ നേരിടുന്ന വിഷമങ്ങൾ മോനിഷ മന്ത്രിയെ അറിയിച്ചു.

ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ, അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാധാകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ
കെ. എസ്. കൃപകുമാർ, മാനേജർ സജി, ഐഫ്രം സിഇഒ അജയ കുമാർ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടന പരിപാടിക്ക് ശേഷം
വ്യവസായ വകുപ്പ് നടത്തുന്ന ടിൻഡെക്സ്
വ്യാപാര മേള സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു.

സംരംഭകരുടെ ഉൽപന്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി കുടുംബശ്രീ ഫുഡ് കോർട്ടിൽ നിന്ന് ഒല്ലൂർ കൃഷി സമൃദ്ധിയുടെ മുരിങ്ങയില സൂപ്പും പുനർജന്മത്തിലെ ജ്യൂസുമെല്ലാം കുടിച്ചാണ് മടങ്ങിയത്.

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page